20 April Saturday

കേന്ദ്ര അവഗണന: പ്രതിഷേധ ധർണ ഇന്ന്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
കൽപ്പറ്റ 
കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള സിപിഐ എം പ്രതിഷേധ ധർണ തിങ്കളാഴ്‌ച തുടങ്ങും.   സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ ധർണ. വിവിധ ലോക്കൽ കേന്ദ്രങ്ങളിലായി 30 വരെ പ്രതിഷേധപരിപാടി സംഘടിപ്പിക്കും. ഫെഡറൽ സംവിധാനം തകർത്ത്‌ സംസ്ഥാനത്തെ ഞെരുക്കുന്നതിനും സംസ്ഥാനത്തിന്‌ ലഭിക്കേണ്ട വായ്‌പകൾ നിഷേധിക്കുന്നതിനും നികുതി വിഹിതമടക്കം കവരുന്നതിലും പ്രതിഷേധിച്ചാണ്‌ ധർണ. ഗവർണറെ ഉപയോഗിച്ചുള്ള സംസ്ഥാന സർക്കാരിനെതിരെയുള്ള നീക്കത്തിനെതിരെയും പ്രതിഷേധമുയരും. 
വടുവൻചാൽ ലോക്കൽ ധർണ നെടുങ്കരണയിൽ തിങ്കൾ വൈകിട്ട്‌ നാലിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനംചെയ്യും. മാനന്തവാടി ടൗൺ ലോക്കൽ ധർണ വൈകിട്ട്‌ അഞ്ചിന്‌ പോസ്‌റ്റോഫീസ്‌ ജങ്‌ഷനിൽ സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രനും വൈത്തിരി ലോക്കലിൽവൈകിട്ട്‌ അഞ്ചിന്‌ ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖും ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top