29 March Friday

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

 

കൽപ്പറ്റ
കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കും.  26ന് രാവിലെ ഒമ്പതിനാണ്‌  ചടങ്ങുകൾ ആംഭിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ നടക്കുന്ന പരേഡിൽ  നാല് പ്ലാറ്റൂണുകൾ  അണിനിരക്കും. 
    പൊലീസിന്റെ രണ്ട് പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളുമാണ് പങ്കെടുക്കുന്നത്. പരേഡിന് മുന്നോടിയായി  24നും 25നും റിഹേഴ്സൽ നടത്തും.  ചടങ്ങിൽ സാംസ്‌ക്കാരിക പരിപാടികൾ ഓൺലൈനായിട്ടാണ് നടത്തുക.  
   കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.  ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾ ഉൾപ്പെടെ പരമാവധി 50 പേരെയാണ്  ചടങ്ങിൽ പ്രവേശിപ്പിക്കുക.  എല്ലാവരെയും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിങ്ങിന് വിധേയമാക്കും. തദ്ദേശ സ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും നടക്കുന്ന റിപ്ലബ്ലിക് ദിനാഘോഷ പരിപാടികൾക്ക് പരമാവധി 25 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുളളൂവെന്ന്‌ കലക്ടർ അറിയിച്ചു. ഗ്രീൻ പ്രോട്ടോകോൾ ചടങ്ങിലുടനീളം കർശനമായി പാലിക്കണം. പ്ലാസ്റ്റിക് പതാകകൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
 കലക്ടറേറ്റിൽ  ചേർന്ന മുന്നൊരുക്ക യോഗത്തിൽ കലക്ടർ എ ഗീത അധ്യക്ഷയായി.   എഡിഎം എൻ ഐ ഷാജു, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top