25 April Thursday

സോളാർ ഇൻവെർട്ടറുമായി നവസംരംഭകൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
കൽപ്പറ്റ  
വൈദ്യുതി ചാർജിനെ അതിജീവിക്കുന്നതിനായി കുറഞ്ഞ ചെലവിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന സോളാർ ഇൻവെർട്ടറുമായി അമ്പലവയൽ കരടിപ്പാറ സ്വദേശി ഉണ്ണികൃഷ്‌ണൻ മഞ്ചേരി. ഇദ്ദേഹത്തിന്റെ ബത്തേരിയിലുള്ള സ്മാർട്ട് കെയർ ഇലക്ട്രോണിക്‌സ്‌ എന്ന സ്ഥാപനത്തിന്റെ ലേബലിലാണ്‌ പുതിയ ഉൽപ്പന്നം. സോളാറിൽ ബാറ്ററി ചാർജ്‌ ചെയ്‌ത്‌ പ്രവർത്തിക്കാവുന്ന ഇൻവെർട്ടർ വൻകിട കമ്പനികളോട്‌ കിടപിടിക്കുന്ന തരത്തിലാണ്‌ രൂപകൽപ്പന. 
കുറഞ്ഞ ചെലവിൽ ഇൻസ്റ്റാൾ ചെയ്യാം. 25 ബൾബ്‌ വരെ പ്രവർത്തിപ്പിക്കാവുന്ന എസി സോളാർ പവർ ഇൻവെർട്ടറിന്‌ 20,000 രൂപയാണ്‌ ചെലവ്‌. വൈദ്യുതി ഇല്ലാത്ത കൃഷിയിടങ്ങളിൽ ജലസേചനം നടത്താനും ഉപയോഗിക്കാം. വനാതിർത്തികളിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളിൽനിന്ന്‌ വിള സംരക്ഷിക്കുന്നതിന്‌ ലൈറ്റ്, അലാറം എന്നിവ പ്രവർത്തിപ്പിക്കാം. മൊബൈൽ ഐസിയു ആംബുലൻസുകളിലും വെന്റിലേറ്ററുകളും മോണിറ്ററുകളും പ്രവർത്തിപ്പിക്കാനും സഹായകമാണ്‌.  
കൽപ്പറ്റ ഇന്ദ്രിയ ഹോട്ടലിൽ ജില്ലാ വ്യവസായകേന്ദ്രം സംരംഭകർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപനത്തിൽ എസി സോളാർ പവർ ഇൻവെർട്ടർ ലോഞ്ച്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top