29 March Friday

ബത്തേരിയെ മാതൃകയാക്കാൻ തിരൂരങ്ങാടി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
ബത്തേരി
ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ലവർ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികളെക്കുറിച്ചറിയാനും തങ്ങളുടെ നഗരസഭയിൽ നടപ്പാക്കാനുമായി തിരൂരങ്ങാടി നഗരസഭ ഭരണസമിതി അംഗങ്ങൾ ബത്തേരി നഗരസഭ സന്ദർശിച്ചു. 
സന്തോഷനഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും നടപ്പാക്കിയ രീതിയും സമൂഹത്തിന്റെയും ഭരണസമിതിയുടെയും ഇടപെടലും അംഗങ്ങൾ ചോദിച്ചറിഞ്ഞു. തിരുരങ്ങാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സി സുഹറാബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ ഇക്ബാൽ, സിബി ഇസ്മായിൽ, എം വാഹീദ, ജി പി എസ് ബാവ എന്നിവർ  സംഘത്തിലുണ്ടായിരുന്നു. നഗരസഭയുടെ പ്രവർത്തനം സംബന്ധിച്ച്‌ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് വിശദീകരിച്ചു.  സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാമില ജുനൈസ്, കെ റഷീദ്, പി എസ് ലിഷ, സൂപ്രണ്ട് ജേക്കബ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top