26 April Friday
ദേശീയപാതയിലെ കവർച്ച

പ്രതിയുടെ കൈയിൽനിന്ന് 5.7 ലക്ഷവും ഒമ്പതു പവനും കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കൽപ്പറ്റ
 ദേശീയപാതയിൽ സ്വർണവ്യാപാരിയുടെ കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതിയുടെ കൈയിൽനിന്ന് 5.7 ലക്ഷം രൂപയും ഒമ്പത്‌ പവനും കണ്ടെടുത്തു. നടവയൽ കായക്കുന്ന് അഖിൽ ടോമി (24)യുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിലാണ് പണവും സ്വർണവും കണ്ടെടുത്തത്. 
കാസർകോട് സിഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 70,000 രൂപയുടെ ഫോൺ, വ്യാജ നമ്പർ പ്ലേറ്റുകൾ, മോഡം എന്നിവ പൊലീസ് പിടിച്ചെടുത്തു. 
   പ്രതിയുടെ വീട്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും രണ്ട് സുഹൃത്തുക്കളെ ഏൽപ്പിച്ച 1,20, 000 രൂപ,  രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് കണ്ടെടുത്തത്. കവർച്ചാസംഘം ഉപയോഗിക്കുന്ന വ്യാജ നമ്പർ പ്ലേറ്റും നിർമിക്കുന്നത് നാട്ടിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ സാക്ഷിയാക്കുമെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ദേശീയപാതയിൽ മെക്രൽ പുത്തൂരിൽ 22ന് പകൽ ഒന്നരയോടെയാണ് മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയുടെ ഡ്രൈവർ രാഹുൽ ദേവിനെ കാർ സഹിതം തട്ടിക്കൊണ്ടുപോയത്. പണം മോഷ്ടിച്ച ശേഷം വാഹനവും ഡ്രൈവറെയും പയ്യന്നൂരിനടുത്ത്  പ്രതികൾ ഉപേക്ഷിച്ചു. 
   മഹാരാഷ്ട്ര സ്വദേശി കൈലാസിന്റെതാണ് പണം. മൂന്ന് പ്രതികളാണ് പിടിയിലായത്. നഷ്ടപ്പെട്ട 65 ലക്ഷത്തിൽ 30 ലക്ഷം ഇതിനകം പിടികൂടിയതായി പൊലീസ് പറഞ്ഞു. തൃശൂർ എളന്തിരുത്തി ബിനോയ് സി ബേബി, പുൽപ്പള്ളി പെരിക്കല്ലൂർ അനു ഷാജി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top