03 December Sunday

പി വി ബാലചന്ദ്രന്റെ 
സംസ്‌കാരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
അമ്പലവയൽ
അന്തരിച്ച  നേതാവ്‌ പി വി ബാലചന്ദ്രന്റെ സംസ്‌കാരം വെള്ളിയാഴ്‌ച. വൈകിട്ട്‌ നാലിന്‌ നരിക്കുണ്ടിലെ വീട്ടുവളപ്പിലാണ്‌ സംസ്‌കാരം.
രാവിലെ ഒമ്പത്‌ മുതൽ പകൽ 12വരെ  അമ്പലവയൽ ഗവ. ഹൈസ്കൂളിൽ മൃതദേഹം  പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന്‌  വിലാപയാത്രയായി മൃതദേഹം  വീട്ടിൽ  എത്തിക്കും.  വൈകിട്ട്‌ നാലുവരെ  വീട്ടിൽ പൊതുദർശനം. സംസ്‌കാരത്തിനുശേഷം അമ്പലവയൽ ടൗണിൽ മൗന ജാഥയും സർവകക്ഷി അനുശോചന യോഗവും  നടത്തും. പരേതനോടുള്ള ആദരസൂചകമായി പകൽ  രണ്ട്‌ മുതൽ നാലുവരെ അമ്പലവയൽ ടൗണിൽ ഹർത്താൽ ആചരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top