മാനന്തവാടി
നഗരസഭയിൽ ഒരു മാസത്തിലധികമായി കൗൺസിൽ യോഗം വിളിക്കാതെ ഭരണസമിതി ഒളിച്ചോടുകയാണെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.
ഒട്ടനവധി വിഷയങ്ങളിൽ അടിയന്തര തീരുമാനങ്ങൾ എടുക്കാനുള്ളപ്പോഴാണ് ബോർഡ് യോഗം ചേരാൻ അനാസ്ഥ കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പർച്ചേസിങ്ങ് പദ്ധതികളുടെ വിവരങ്ങൾ കൗൺസിലിൽ അറിയിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൃത്യമായി പറയാൻ കഴിയാത്തതിനാലാണ് യോഗം വിളിക്കാത്തത്. പദ്ധതികൾ അടിയന്തരമായി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നടപ്പിലാക്കാൻ ജില്ലാ പ്ലാനിങ് ബോർഡ് കർശന നിർദേശം നൽകിയിട്ടും യാതൊരു നീക്കവും നഗരസഭയിലില്ല.
ഗാന്ധിപാർക്കിൽ താൽക്കാലിക ടോയിലറ്റ് സംവിധാനവും ഒരുക്കിയിട്ടില്ല. മാലിന്യനീക്കം കൃത്യമല്ല. നഗരസഭയിൽ വിജിലൻസ് കയറിയിറങ്ങുകയാണ്.
ഇത്തരം വിഷയങ്ങളെല്ലാം പരിഹരിക്കാനുള്ളപ്പോഴാണ് സമിതി യോഗം ചേരാത്തത്. അടിയന്തരമായി കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് എൽഡിഎഫ് കൗൺസിലർമാർ കത്തുനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..