18 April Thursday
രോഗസ്ഥിരീകരണ നിരക്ക്‌ 11.9

കോവിഡ്‌ @ 237

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
 
കൽപ്പറ്റ
ജില്ലയിൽ ചൊവ്വാഴ്‌ച  237 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 801 പേർക്ക്‌  രോഗമുക്തി. രോഗസ്ഥിരീകരണ നിരക്ക്‌  11.9 ആണ്. 8 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,521 ആയി. 1,05,326 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6516 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 5294 പേർ വീടുകളിലാണ്  കഴിയുന്നത്. ജില്ലയിൽ നിന്ന് 3633 സാമ്പിളുകളാണ് ചൊവ്വാഴ്‌ച  പരിശോധനക്കയച്ചത്‌. 
രോഗം സ്ഥിരീകരിച്ചവർ
പൊഴുതന 35,  ബത്തേരി 31, മേപ്പാടി  23, കൽപ്പറ്റ,  വൈത്തിരി 17 വീതം, നെന്മേനി, നൂൽപ്പുഴ 13 വീതം, മാനന്തവാടി, മുട്ടിൽ 11 വീതം, അമ്പലവയൽ 9, മൂപ്പൈനാട്, പനമരം 6 വീതം,  കണിയാമ്പറ്റ,  മീനങ്ങാടി, പൂതാടി 5 വീതം, എടവക,  തരിയോട് 4 വീതം, കോട്ടത്തറ, മുള്ളൻകൊല്ലി, പുൽപ്പള്ളി,  തവിഞ്ഞാൽ, തിരുനെല്ലി 3 വീതം, വെള്ളമുണ്ട 2, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി  ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനുപുറമെ കുവൈത്തിൽനിന്നു വന്ന തിരുനെല്ലി സ്വദേശിക്കും ഹിമാചൽ പ്രദേശിൽനിന്നു വന്ന കൽപ്പറ്റ സ്വദേശിക്കും ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top