19 April Friday

ചീയമ്പം പെരുന്നാൾ 24 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
പുൽപ്പള്ളി 
സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം പരി. എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച്  24 മുതൽ ഒക്ടോബർ മൂന്നുവരെ നടത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.     മെത്രാപോലീത്ത സഖറിയാസ് മോർ പോളി കാർപ്പോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ കോർ എപ്പിസ്കോപ്പമാരുടെയും വൈദികരുടെയും സഹകാർമികത്വത്തിലാണ് പെരുന്നാൾ നടത്തുന്നത്. വിശ്വാസികൾക്ക് നേരിട്ട് ദേവാലയത്തിൽ ആരാധനയിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പെരുന്നാൾ ഏറ്റ് കഴിക്കുന്നവർക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തും.     26 മുതൽ 30 വരെ വൈകിട്ട് 7.30 മുതൽ 8.30 വരെ മലബാർ ഭദ്രാസന ഗോസ്പൽ ടീം ആത്മീയമന്ന നയിക്കുന്ന ഓൺലൈൻ സുവിശേഷ യോഗം ഉണ്ടാകും. ഇത് ഫെയ്സ്ബുക്കിലും യുട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും.
  വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഫാ. ഫിലിപ്പ് ചാക്കോ അരത്തും മാമൂട്ടിൽ, റെജി തോമസ്, കെ ഡി എൽദോസ്, സിജു തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top