25 April Thursday

ഇഷ്ടംപോലെ തരാം 
ആനവണ്ടികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

അരുണും അഖിലും ആനവണ്ടിയുടെ മിനിയേച്ചറുമായി

പനമരം
  ആനവണ്ടിയുടെ മിനിയേച്ചർ നിർമിച്ചു സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് മാനന്തവാടിയിലുള്ള ഇരട്ട സഹോദരങ്ങൾ. അരുൺ,  -അഖിൽ എന്നീ ഇരട്ട സഹോദരങ്ങളാണ് വടക്കൻ ആർട്ടിസ്‌റ്റ്‌ എന്ന പേരിൽ  കലാസൃഷ്ടികൾ നിർമിക്കുന്നത്.
ജീവൻ തുടിക്കുന്ന  മിനിയേച്ചറുകളാണ്‌ നിർമിക്കുന്നത്‌.  ആനവണ്ടി മിനിയേച്ചർ എന്ന ആശയം മുമ്പേ ഇരുവരുടെയും മനസ്സിൽ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ലോക് ഡൗൺ സമയത്താണ്  നിർമാണം ആരംഭിച്ചത്.
  ആദ്യമായി ചെയ്യുന്ന മിനിയേച്ചർ ഏറ്റവും ജനപ്രീതിയുള്ള ആനവണ്ടിയുടേതായിരിക്കണം എന്നായിരുന്നു ആഗ്രഹം. കേരളത്തിലെ ദീർഘദൂര സർവീസുകളിൽ ഒന്നായ എടിസി  31 സീതാമൗണ്ട് - മാവേലിക്കര ബസ്സിന്റെ മിനിയേച്ചർ ആണ്‌ ആദ്യം നിർമിച്ചത്. ഈ ഒരു മിനിയേച്ചർ നവമാധ്യമങ്ങളിലുൾപ്പെടെ  ശ്രദ്ധ നേടിയതോടെ കേരളത്തിലെ പല ജില്ലകളിൽനിന്നും ആനവണ്ടി മിനിയേച്ചറിന് ആവശ്യക്കാർ വരുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു. ആനവണ്ടിക്ക് പുറമെ ട്രാവലർ,  സപ്ലൈകോയുടെ മൊബൈൽ മാവേലിയുടെ വണ്ടി, കാറുകൾ തുടങ്ങിവയുടെ മിനിയേച്ചറും നിർമിച്ചിട്ടുണ്ട്.  പ്രധാനമായും ഫോം ഷെയ്പ് മൾട്ടി വുഡ് ആണ് മിനിയേച്ചറുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ആനവണ്ടി മിനിയേച്ചർ നിർമിക്കുവാൻ ഏകദേശം പതിനഞ്ചു ദിവസം മുതൽ 20 ദിവസം വരെ എടുക്കുമെന്നാണ് ഇരുവരും പറയുന്നത്.
  കേരളത്തിന്റെ ആനവണ്ടിയോടുള്ള അടങ്ങാത്ത പ്രണയമാണ് ഇരുവരെയും ഇത്തരത്തിലുള്ള ഒരു ആശയത്തിലേക്ക് നയിച്ചതെന്ന് ഇവർ പറയുന്നു. മിനിയേച്ചറിനു പുറമെ ചിത്ര രചനകൾ, കീ ചെയിൻ നിർമാണം, ട്രാൻസ്പറന്റ് ആർട്ട്‌, ഗ്ലാസ്‌ പെയിന്റ് തുടങ്ങിയ കലകളും വടക്കൻ ആർടിസ്റ്റ് ചെയ്ത് വരുന്നുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top