27 April Saturday

കൃഷി രീതികളിലും വിളകളിലും
മാറ്റം വേണം: മന്ത്രി ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കർഷകസംഘം സംസ്ഥാന ശിൽപ്പശാലയിൽ മന്ത്രി കെ എൻ ബാലഗോപാൽ ക്ലാസെടുക്കുന്നു

 
ബത്തേരി
കൃഷി രീതികളിലും വിളകളിലും പുനർഃവിചിന്തനം വേണമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കർഷകസംഘം സംസ്ഥാന ശിൽപ്പശാലയിൽ ‘എൽഡിഎഫ്‌ സർക്കാരിന്റെ നവകേരള പദ്ധതിയും–-കാർഷിക മേഖലയും’ എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. 
പാരമ്പര്യ രീതികളും വിളകളും മാത്രം പിന്തുടരാതെ പുതിയതിലേക്ക്‌ മാറണം. പുതിയ വിത്തുകൾ വേണം. കർഷകർ വ്യതസ്ത വിളകൾ പരീക്ഷിക്കണം. മൂല്യവർധിത ഉൽപ്പന്നങ്ങൾ ധാരളമായി ഉണ്ടാക്കണം. കർഷകരുടെ നേതൃത്വത്തിൽ വിപണിയും ഒരുക്കണം.  കൃഷിയന്ത്രങ്ങൾ വികസിപ്പിക്കണം. കൂടുതൽ സൗകര്യപ്രദമായി കാർഷിക യന്ത്രങ്ങൾ ഉയോഗിക്കാവുന്ന വിധത്തിലള്ള മാറ്റമാണ്‌ ആവശ്യം. സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി  ഉൽപ്പാദനം വർധിപ്പിക്കണം. ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ വിശാലമായ ശീതികരിച്ച ഗോഡൗണുകൾ വേണം. ഒരുതാലൂക്കിൽ ഒന്നെങ്കിലുമുണ്ടെങ്കിൽ കുറച്ചുകാലത്തേക്കെങ്കിലും വിളവുകൾ ശേഖരിച്ച്‌ വിപണനം നടത്താനാവും. പച്ചക്കറി, പഴം ഉൽപ്പന്നങ്ങൾക്കിത്‌ ഏറെ സഹായകമാകും. 
ഇതിനെല്ലാം കരുത്തുപകരുന്ന പദ്ധതികളും നയങ്ങളുമാണ്‌ സംസ്ഥാന സർക്കാരിന്റേത്‌. സാമ്പത്തിക സഹായവും സബ്‌സിഡികളും നൽകുന്നുണ്ട്‌. കാർഷിക മേഖലയിലെ സ്‌റ്റാർട്ട്‌ അപുകൾക്ക്‌ പ്രത്യേക സഹായമാണ്‌ നൽകുന്നത്‌. ബജറ്റിൽ ഇതിനുള്ള പദ്ധതികളുണ്ട്‌. പുതിയ കൃഷികളും കാർഷിക യന്ത്രങ്ങളും വികസിപ്പിക്കുന്നതിന്‌ സർവകലാശാലകൾക്കും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്‌. ലോകത്ത്‌ ഭക്ഷ്യക്ഷാമം വരുന്നുവെന്നാണ്‌ റിപ്പോർട്ടുകൾ. ആ-ഫ്രിക്കൻ രാജ്യങ്ങളിൽ പട്ടിണി തുടങ്ങി. ശ്രീലങ്കയുടെ തർച്ചയ്‌ക്ക്‌ കാരണം കാർഷിക മേഖലയിൽനിന്നുള്ള പിൻമാറ്റം കൂടിയാണ്‌. ഇത്‌ പാഠമാകണമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top