27 April Saturday

വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
പുൽപ്പള്ളി
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോൾ വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നാഷണൽ സാമ്പിൾ സർവേ നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമാണ്‌. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുൽപ്പള്ളി താഴെ അങ്ങാടിയിൽ നിർമിച്ച സബ് ട്രഷറി കെട്ടിടം  ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  
കേരളത്തിലെ ട്രഷറി സേവിങ്‌സ് ബാങ്ക് പോലുള്ള കരുതല്‍ സമ്പാദ്യപദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയാണ്‌. സംസ്ഥാനത്തിന്റെ സര്‍ക്കാര്‍ സാമ്പത്തിക വിനിമയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ട്രഷറികളെ അത്യാധുനിക സംവിധാനങ്ങളോടെ സര്‍ക്കാര്‍ ആധുനികവൽക്കരിക്കുകയാണ്. ട്രഷറികളില്‍ സേവനങ്ങള്‍ക്കൊപ്പം കൂടുതല്‍ സ്ഥിരനിക്ഷേപങ്ങള്‍ എത്തുന്നതിന് ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടും. കൃഷിയില്‍ അടിസ്ഥാനമായ സാമ്പത്തിക ഭദ്രതയും അനിവാര്യമായ കാലഘട്ടമാണിത്. വയനാടിന്റെ സാമ്പത്തിക മേഖലക്ക്‌ ഊര്‍ജംപകരുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
1 കോടി രൂപ വകയിരുത്തിയാണ് പുല്‍പ്പള്ളി സബ്ട്രഷറി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇന്‍കെല്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണ ചുമതല. 71 സര്‍ക്കാര്‍ ഓഫീസുകള്‍ പുല്‍പ്പള്ളി സബ് ട്രഷറിയില്‍ ഇടപാട് നടത്തുന്നുണ്ട്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളാണ് ട്രഷറിയുടെ അധികാരപരിധിയില്‍ വരുന്നത്.
ചടങ്ങിൽ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി.  ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി കെ  വിജയന്‍, ജില്ലാപഞ്ചായത്തംഗം ഉഷ തമ്പി,  ട്രഷറി വകുപ്പ് ഡയറക്ടര്‍ വി സാജന്‍, ജില്ലാ ട്രഷറി ഓഫീസര്‍ ടി  ബിജു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top