26 April Friday

ത്രിപുരയിലെ ആക്രമണങ്ങളിൽ 
ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
കൽപ്പറ്റ  
ത്രിപുരയിൽ നടക്കുന്ന ആക്രമണങ്ങൾക്കും ജനാധിപത്യവിരുദ്ധ നടപടികൾക്കുമെതിരെ എഫ്എസ്ഇടിഒ  പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ത്രിപുരയിൽ സംഘ പരിവാറിന്റെ നേതൃത്വത്തിൽ ഭീകരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. ഇടതുപക്ഷ പ്രവർത്തകരുടെ നൂറുകണക്കിന് വീടുകളും കച്ചവട സ്ഥാപനങ്ങളും കൃഷിസ്ഥലങ്ങളും അഗ്നിക്കിരയാക്കി.  അതിക്രമം അന്വേഷിക്കാൻ സ്ഥലത്തെത്തിയ എംപിമാരുടെ സംഘത്തെയും ആക്രമിച്ചു.   
സംഘപരിവാർ ആക്രമങ്ങളിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൽപ്പറ്റ കലക്ടറേറ്റിനുമുമ്പിൽ നടന്ന യോഗം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ വിൽസൺ തോമസ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുൾ ഗഫൂർ സ്വാഗതവും താലൂക്ക് പ്രസിഡന്റ്‌ കെ എം നവാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top