02 May Thursday

ഉജ്വലബാല്യം പുരസ്‌കാര നിറവില്‍ റാമിസ് റഹ്മാനും നന്ദനയും

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
കൽപ്പറ്റ
വ്യത്യസ്‌ത മേഖലകളിൽ  കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക്  വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ഉജ്വലബാല്യം അവാർഡ് നിറവിൽ റാമിസ് റഹ്മാനും നന്ദനയും. മൂലങ്കാവ് ഹയർ സെക്കൻഡറി പ്ലസ്ടു വിദ്യാർഥിനിയായ നന്ദന  ബത്തേരി കല്ലൂർ സ്വദേശി നാരായണിന്റെയും ശോഭയുടെയും മകളാണ്. എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോജനിസിസ് എന്ന രോഗം നന്ദനയുടെ ജീവിതം വീൽചെയറിലാക്കി. പാഠ്യപാഠ്യേതര മേഖലകളിലും മികവ് പുലർത്തുന്നു.  കവിതാരചന, കഥാരചന മത്സരങ്ങളിലും കവിത പാരായണം, സംഗീതം എന്നീ മേഖലകളിലും കഴിവുതെളിയിച്ചിട്ടുണ്ട്. പരിമിതികൾക്കിടയിലും അവൾ സിറ്റിങ് ഡാൻസ് പരിശീലനം നേടി.  
അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യുപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായ റാമിസ് റഹ്മാൻ അണിയേരി അബ്ദുറഹ്മാൻ–-മുഷ്‌റിഫ ദമ്പതികളുടെ മകനാണ്.  ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ  മന്ത്രി വീണാ ജോർജ് അവാർഡുകൾ വിതരണം ചെയ്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top