25 April Thursday

വീഡിയോ സ്ട്രിങ്ങർമാരുടെ 
പാനലിലേക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
 
കൽപ്പറ്റ 
ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിന്റെ  ജില്ലയിലെ വീഡിയോ സ്ട്രിങ്ങർമാരുടെ പാനലിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ പരിപാടികൾ കവർ ചെയ്ത് നൽകുന്നതിനായി രണ്ടുവർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള പാനലാണ് തയ്യാറാക്കുന്നത്. പ്ലസ്ടുവും ദൃശ്യമാധ്യമ രംഗത്ത് ഒരുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള  ജില്ലയിൽ സ്ഥിരതാമസക്കാരായവർക്ക് അപേക്ഷിക്കാം. പിആർഡിയിലും ഇലക്ട്രോണിക് വാർത്താമാധ്യമങ്ങളിലും പ്രവൃത്തി പരിചയമുള്ളവർക്ക്‌ മുൻഗണന. സ്വന്തമായി ഫുൾ എച്ച്ഡി പ്രൊഫഷണൽ ക്യാമറയും അനുബന്ധ ഉപകരണങ്ങളും എഡിറ്റ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്‌ടോപ്പും വേഗത്തിൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തേണ്ടതിനാൽ ഡ്രൈവിങ്‌ ലൈസൻസും വേണം.

സാധാരണ കവറേജ് 1200 രൂപ, ഔട്ട്‌സ്റ്റേഷൻ കവറേജ് 1500, എക്‌സ്‌റ്റന്റഡ് കവറേജ് 2100 എന്നിങ്ങനെയാണ് അംഗീകൃത നിരക്ക്. ജില്ലയിൽ ഹിൽട്രാക്ട് അലവൻസായി ഓരോ യാത്രക്കും 250 രൂപകൂടി ലഭിക്കും. ഡിസംബർ ഒന്നിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷ നൽകണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ, വയനാട്. ഫോൺ: 04936 202529. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top