കൽപ്പറ്റ
കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനേതാവായിരുന്ന സി എച്ച് കണാരന്റെ സ്‌മരണ പുതുക്കി ജില്ലയും. പാർടി സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ ആവേശത്തോടെയാണ് സഖാവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുമ്പിൽ പാർടി പ്രവർത്തകരും നേതാക്കളും ആദരാഞ്ജലി അർപ്പിച്ചത്.
ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റി ഓഫീസുകളിലും ബ്രാ ഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി. പാർടി ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എകെജി ഭവനിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രനും വൈത്തിരി ഏരിയാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി ഗഗാറിനും പതാക ഉയർത്തി.
പൊഴുതന ആനോത്ത് ബ്രാഞ്ചിൽ ഏരിയാ സെക്രട്ടറി സി എച്ച് മമ്മി പതാക ഉയർത്തി. സമ്മേളന വേദികളും സിഎച്ചിന്റെ ദീപ്‌ത സ്‌മരണകൾക്ക് പ്രണാമമേകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..