27 April Saturday

കുപ്പാടിയിൽ സജീവമായി പഠനകേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

കോട്ടക്കുന്നിലെ പഠനകേന്ദ്രം

ബത്തേരി
   ആദിവാസി കുട്ടികൾക്ക്‌ പഠനകേന്ദ്രങ്ങളൊരുക്കി കുപ്പാടി ഗവ. ഹൈസ്‌കൂൾ. ഓൺലൈൻ ക്ലാസുകളിൽ കയറാൻ കഴിയാത്ത കുട്ടികളെയും കോവിഡ്‌ കാലത്തെ പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികളെയും ലക്ഷ്യമിട്ടാണ്‌ കഴിഞ്ഞ ജൂലൈ മുതൽ സ്‌കൂളിന്റെ കീഴിൽ 11 പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്‌. 
   പഠനത്തിനൊപ്പം അഭിനയം, ചിത്രരചന, പാട്ട്‌ തുടങ്ങിയവ  കുട്ടികളെ പഠനകേന്ദ്രത്തിലേക്ക്‌ ആകർഷിക്കുന്നു.  ദിവസവും രാവിലെ ഒമ്പതുമുതൽ ഒന്നുവരെയാണ്‌ പ്രവർത്തന സമയം. മൂന്ന്‌ അധ്യാപകർക്കും പിടിഎ അംഗത്തിനും ഡിവിഷൻ കൗൺസിലർക്കുമാണ്‌ പഴേരി, സംഗീത ക്ലബ്‌, കുപ്പാടി, കോട്ടക്കുന്ന്‌, പൂളവയൽ, പാമ്പ്രമൂല, ആർമാട്‌, യുവരശ്‌മി, വേങ്ങൂര്‌ മുതലായ സ്ഥലങ്ങളിലുള്ള പഠനകേന്ദ്രങ്ങളുടെ ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top