07 July Monday

കോളേജ്‌ മാഗസിൻ ഇന്ദ്രൻസ്‌ 
പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023
ബത്തേരി 
സെന്റ് മേരീസ് കോളേജ്  യൂണിയൻ  തയ്യാറാക്കിയ  മാഗസിൻ  നടൻ  ഇന്ദ്രൻസ് പ്രകാശിപ്പിച്ചു.  ഓഡിയോ വീഡിയോ  ഡിജിറ്റൽ മാഗസിനാണ് പുറത്തിറക്കിയത്.  പ്രിൻസിപ്പൽ ഡോ. പി സി റോയ്  അധ്യക്ഷനായി. യൂണിയൻ ചെയർമാൻ പി മുഹമ്മദ് ആഷിക്, ഫൈൻ ആർട്സ് സെക്രട്ടറി സുബിൻ, യുയുസി ഷാഹിദ്, സ്റ്റാഫ് എഡിറ്റർ  ഡോക്ടർ ഗീതാ ജോർജ്, സ്റ്റാഫ് അഡ്വൈസർ വിന്നി പൊന്നത്ത്. യൂണിയൻ അഡ്വൈസർ ഡോക്ടർ ജിഷ പി മത്തായി എന്നിവർ  സംസാരിച്ചു.  സ്റ്റുഡന്റ് എഡിറ്റർ ഉമറുൽ ഫാറൂഖ് സ്വാഗതവും 
മാഗസിൻ കമ്മിറ്റി അംഗം ജുമൈല പുത്തൂർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top