കൽപ്പറ്റ
ഒന്നാം പാദത്തിൽ 2255 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകൾ വായ്പ നൽകിയതായി ഫിനാൻസ് ഓഫീസർ സതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. വാർഷിക പ്ലാനിന്റെ 32.21 ശതമാനമാണ് വായ്പ നൽകിയത്. 1224 കോടി രൂപ കാർഷിക മേഖലയ്ക്കും 428 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 349 കോടി രൂപ ഭവന-വിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണനാ മേഖലയ്ക്കും വിതരണംചെയ്തു. ആകെ വിതരണംചെയ്ത വായ്പയിൽ 2001 കോടി രൂപ മുൻഗണനാ മേഖലയ്ക്കാണ് വിതരണം ചെയ്‌തതെന്ന് യോഗം കൺവീനറായ ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ അറിയിച്ചു. ഒന്നാം പാദത്തിൽ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 9974 കോടിയായി വർധിച്ചു. നിക്ഷേപം 7479 കോടിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..