ഗൂഡല്ലൂർ
വനത്തിൽനിന്ന് ജീവനോടെ കിട്ടിയ പെൺ കടുവക്കുട്ടിയും ചത്തു. ഇതോടെ 10 കടുവകൾ നീലഗിരി വനത്തിൽ ചത്തു. മുതുമല കടുവാ കേന്ദ്രത്തിന്റെ ഭാഗമായ സിഗൂർ റേഞ്ചിലെ ചിന്ന ചൂണ്ടി ഭാഗത്തുനിന്ന് ചൊവ്വാഴ്ച രണ്ട് പെൺ കടുവക്കുട്ടികളുടെ ജഡവും ഒരു പെൺ കടുവക്കുട്ടിയെ ജീവനോടെയും ലഭിച്ചിരുന്നു. മുതുമല വെറ്ററിനറി ഡോക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും രാത്രിയോടെ ഇത് ചത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..