മേപ്പാടി
വനത്തിൽനിന്ന് ചന്ദനം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കീഴടങ്ങി. പുളിയാർമല മൂവെട്ടിക്കുന്ന് വിനോദാണ് (ഉണ്ണികൃഷ്ണൻ,46) ബുധൻ കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ റിമാൻഡിലായവരുടെ എണ്ണം അഞ്ചായി.
മേപ്പാടി റെയ്‌ഞ്ചിലെ കഡൂര വനത്തിൽനിന്ന് ഒരാഴ്ചമുമ്പാണ് ആറ് ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ചത്. വനപാലകരെത്തിയതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. പരിശോധനയിൽ പ്രതികളെത്തിയ വാഹനം കണ്ടെത്തി. വനംവകുപ്പ് നടത്തിയ അനേഷണത്തിൽ ചുളിക്ക സ്വദേശി രമേശ്, ചുളിക്കപ്പാടി ശെൽവപ്രമോദ്, പഞ്ചമിക്കുന്ന് വിനോദ് , പുതുശ്ശേരിക്കടവ് വെങ്ങണിക്കണ്ടി അഷറഫ് എന്നിവരെ പിടികൂടിയിരുന്നു. ഇവർ റിമാൻഡിലാണ്. ഇടനിലക്കാരായ രണ്ടുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇവർ സ്ഥിരം ചന്ദന മോഷ്ടാക്കളാണ്. റെയ്‌ഞ്ച് ഓഫീസർ ഡി ഹരിലാൽ, ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ അരവിന്ദാക്ഷൻ കണ്ടോത്തുപാറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..