18 December Thursday

ലഹരിവസ്തുക്കളുമായി 6 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023
മാനന്തവാടി 
 എക്‌സൈസ്‌ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി ആറുപേർ പിടിയിലായി. പരിശോധനയിൽ 5.55 ഗ്രാം എംഡിഎംഎയും, 400 ഗ്രാം കഞ്ചാവും പിടികൂടി. കോഴിക്കോട് ആയഞ്ചേരി സ്വദേശികളായ കുടുങ്ങാലിൽ മുഹമ്മദ് സഫീർ (25), രാമത്ത് വീട്ടിൽ ഫർഷാദ് ഖാലിദ് (27) എന്നിവരെ എംഡിഎംഎയുമായും, വൈത്തിരി സ്വദേശികളായ കുന്നയിൽകാടൻ അംജത്ത് അലി (21), പുല്ലാനിക്കൽ വീട്ടിൽ അൻസിൽ (21), തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ സ്വദേശികളായ മുസ്തഫ (51), യൂസഫ് (58) എന്നിവരെ കഞ്ചാവുമായും പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ വി കെ മണികണ്ഠൻ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കൊമ്പ്രാൻ കമ്ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി പി ജിതിൻ, പി കെ ചന്ദ്രൻ, കെ സി അരുൺ, കെ എം അഖിൽ, പി വിപിൻ, കെ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top