24 April Wednesday
കഞ്ചാവ് കടത്ത്‌‌

തെലങ്കാന സ്വദേശികള്‍ക്ക് 
10 വര്‍ഷം കഠിന തടവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
 
കൽപ്പറ്റ
കെഎസ്‌ആർടിസി ബസിൽ കഞ്ചാവ്‌ കടത്തിയ തെലങ്കാന സ്വദേശികൾക്ക്‌ 10 വർഷം തടവും ഒരുലക്ഷം രൂപ വീതം പിഴയും. തെലങ്കാന വാറങ്കൽ സ്വദേശികളായ സദാനന്ദ രായരകുള (55), ഓംകാരി  വെങ്കിടേഷ് (30),  റാവുള രാജേഷ് (29), പുഷ്പ ചികാട്ടി (37),  സത്യ താമര (28) എന്നിവരെയാണ്‌ കൽപ്പറ്റ അഡീഷണൽ സെഷൻസ് (എൻഡിപിഎസ്‌ സ്പെഷ്യൽ) കോടതി ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി അധിക തടവ് അനുഭവിക്കണം.
2019 ജൂണിലായിരുന്നു സംഭവം. മൈസൂരുവിൽനിന്ന്‌ വയനാട്ടിലേക്ക്‌ വരികയായിരുന്ന കെഎസ്‌ആർടിസി ബസിൽ 25 കിലോ കഞ്ചാവാണ്‌ കടത്തിയത്‌. ഓരോരുത്തരുടെ കൈവശവും അഞ്ച്‌ കിലോ വീതമാണ്‌ ഉണ്ടായിരുന്നത്‌. ബാവലിയിൽ തിരുനെല്ലി പൊലീസ്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌.   ഗൂഡാലോചന  നടത്തിയാണ്‌  കഞ്ചാവ്‌ കടത്തിയതെന്ന്‌ പൊലീസ്‌ കണ്ടെത്തി. ഗൂഡാലോചന കുറ്റം ചുമത്തിയിനാലാണ്‌ പരമാവധി ശിക്ഷ ലഭിച്ചത്‌. അറസ്‌റ്റിലായ പ്രതികൾക്ക്‌ ശിക്ഷവിധിക്കുംവരെ ജാമ്യം ലഭിച്ചില്ല. മാനന്തവാടി എഎസ്‌പി ആയിരുന്ന വൈഭവ്‌ സക്‌സേനയുടെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്‌.  
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ യു സുരേഷ്‌ കുമാർ  ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top