29 March Friday
കെ സുധാകരനെതിരെ കേസ്‌

യുഡിഎഫ്‌ പ്രതിഷേധം ‌
ലീഗ്‌ ബഹിഷ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
 
കൽപ്പറ്റ
കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ ആഹ്വാനംചെയ്‌ത പ്രതിഷേധത്തിൽനിന്ന്‌ മുസ്ലിംലീഗ്‌ വിട്ടുനിന്നു. ഇതോടെ കൽപ്പറ്റ മണ്ഡലത്തിലെ പഞ്ചായത്തുകളിലും നഗരസഭയിലും യുഡിഎഫ്‌ പരിപാടി കോൺഗ്രസിന്‌ തനിച്ച്‌ നടത്തേണ്ടിവന്നു. 
മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ചതിനെ തുടർന്നാണ്‌ കെ സുധാകരനെതിരെ പൊലീസ്‌ കേസെടുത്തത്‌. ഇതിൽ പ്രതിഷേധിച്ച്‌ പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ വ്യാഴാഴ്‌ച ധർണ നടത്താനായിരുന്നു യുഡിഎഫ്‌ സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനം. ഈ പ്രതിഷേധമാണ്‌ കൽപ്പറ്റയിൽ പാളിയത്‌.   
ഏറെ നാളായി കൽപ്പറ്റ മണ്ഡലത്തിൽ കോൺഗ്രസും ലീഗും രണ്ട്‌ തട്ടിലാണ്‌.  പഞ്ചായത്ത്‌ തലങ്ങളിലടക്കം അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്‌. 
കെപിസിസി വർക്കിങ്‌ പ്രസിഡന്റും എംഎൽഎയുമായ ടി സിദ്ദിഖിനോടുള്ള അഭിപ്രായഭിന്നതയാണ്‌ ലീഗിനെ പിണക്കിയത്‌. 
എംഎൽഎയുടെ പ്രവർത്തനങ്ങളിൽ ലീഗിനെ പൂർണമായും അകറ്റിനിർത്തുകയാണെന്നാണ്‌ നേതാക്കളുടെ പരാതി. എംഎൽഎ ഓഫീസ്‌ കൃത്യതയോടെയല്ല നടത്തുന്നതെന്ന ആരോപണവും ലീഗിനുണ്ട്‌.
  മേപ്പാടി ഉൾപ്പെടെ ചില പഞ്ചായത്തിൽ നേരത്തെ തന്നെ ലീഗ്‌–-കോൺഗ്രസ്‌ ഭിന്നത രൂക്ഷമാണ്‌. ഈ പ്രശ്‌നമടക്കം രണ്ടുമാസംമുമ്പ്‌ യുഡിഎഫ്‌ മണ്ഡലം കമ്മിറ്റി ചർച്ച നടത്തിയതാണ്‌. എന്നാൽ ഒരു ഫലവും ഉണ്ടായില്ലെന്നും ലീഗ്‌ നേതാക്കൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top