20 April Saturday
ഒരു വർഷം ലക്ഷം സംരംഭങ്ങൾ

പൊതു ബോധവൽക്കരണ ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
  
കൽപ്പറ്റ
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവർക്കുള്ള പൊതു ബോധവൽക്കരണ ക്യാമ്പയിൻ തുടങ്ങി. വർഷത്തിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഐ സി ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി. ചെറുകിട വ്യവസായത്തിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ ആദരിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കൽപ്പറ്റ, മാനന്തവാടി, പനമരം എന്നിവയും ഗ്രാമ പഞ്ചായത്ത് തലത്തിൽ മീനങ്ങാടി, തിരുനെല്ലി പഞ്ചായത്തുകളും പുരസ്‌കാരം നേടി. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ പുസ്തകം ഐ സി ബാലകൃഷ്ണൻ എംഎൽഎ പ്രകാശനം ചെയ്തു.
വിവിധ വകുപ്പുകളുടെ പദ്ധതികളെക്കുറിച്ച് വ്യവസായ വാണിജ്യ വകുപ്പ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ് ഓഫീസർ പി കുഞ്ഞമ്മദ്, കേരള ബാങ്ക് ജനറൽ മാനേജർ എൻ നവനീത് കുമാർ,  ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ ബിപിൻ മോഹൻ, എംപ്ലോയ്‌മെന്റ് ഓഫീസർ ടി അബ്ദുൾ റഷീദ്, അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫീസർ കെ മമ്മൂട്ടി, കുടുംബശ്രീ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി വാസുപ്രദീപ് തുടങ്ങിയവർ വിഷയാവതരണം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top