17 December Wednesday

1.4 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
കൽപ്പറ്റ 
രണ്ടിടങ്ങളിലായി 1.4 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്‌റ്റിൽ. അരക്കിലോ കഞ്ചാവുമായി രണ്ടുപേർ പുൽപ്പള്ളിയിലും ഒരു കിലോ കഞ്ചാവുമായി യുവാവ്‌ മുത്തങ്ങയിലുമാണ്‌ പിടിയിലായത്‌. 
 പെരിക്കല്ലൂർ കടവിൽ പുൽപ്പള്ളി പൊലീസ്‌ നടത്തിയ പരിശോധനയിലാണ്‌ ബത്തേരി  സ്വദേശികളായ കരിമ്പുവയൽ കന്നുംപറക്കൽ കെ എസ്‌ സൂരജ്‌ (19), റഹ്മത്ത് നഗർ പള്ളത്ത്     മുഹമ്മദ് ഫാറൂഖ്  (22) എന്നിവർ പിടിയിലായത്‌. പുൽപ്പള്ളി  സബ് ഇൻസ്പെക്ടർ  കെ സുകുമാരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനക്കിടയിലാണ്‌ 900ഗ്രാം കഞ്ചാവുമായി മാവേലിക്കര ചൂനാട് ശ്രീശിവംവീട്ടൽ സിദ്ധാർഥ് ശിവകുമാർ (27) പിടിയിലായത്‌.  എക്സൈസ് ഇൻസ്പെക്ടർ ഷഫീക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം രാജേഷ്,  എം എ സുനിൽ കുമാർ,   സിവിൽ എക്സൈസ് ഓഫീസർ ഒ ഷാഫി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top