29 March Friday
കോവിഡ്‌ വ്യാപനം

ജില്ലയിൽ കൂടുതൽ 
നിയന്ത്രണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
 
കൽപ്പറ്റ 
വയനാട് ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടറുടെ ഉത്തരവ്‌. 
   രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത, സാമുദായിക പൊതുപരിപാടികൾ പൊതു ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജില്ലയിൽ അനുവദിക്കില്ല.   
  മതപരമായ ചടങ്ങുകളിൽ പൊതുജനങ്ങൾ ഓൺലൈനായി മാത്രമേ പങ്കെടുക്കാവൂ.  
 വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾക്ക്‌  മാത്രമേ പ്രവേശനമുള്ളൂ.  
 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രമാണ് അനുമതി.  ഈ ദിവസങ്ങളിൽ ഹോട്ടലുകൾ,  റസ്റ്റോറന്റ്‌,  ബേക്കറികൾ എന്നിവിടങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി, ടേക്ക് എവേ എന്നിവ മാത്രമേ അനുവദിക്കൂ. ഇത്തരത്തിലുള്ള  സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാവിലെ 7  മുതൽ രാത്രി 9  വരെ ആയിരിക്കും. 
മാളുകളിലെ എല്ലാ ഷോപ്പുകളിലും സാനിറ്റൈസർ, തെർമൽ സ്‌കാനർ  എന്നിവ ഉപയോഗിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.   കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയും സെക്ടറൽ മജിസ്ട്രേറ്റുമാരും ഉറപ്പുവരുത്തണം.
 കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യൻ പകർച്ചവ്യാധി നിയമപ്രകാരവും നിയമ നടപടിയെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top