മാനന്തവാടി
തദ്ദേശവകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗം മാനന്തവാടി നഗരസഭയിൽ നടത്തിയ പരിശോധനയിൽ പദ്ധതികളിലും ഫയലുകളിലും അപാകം കണ്ടെത്തി. മിനുട്‌സ് കൃത്യമല്ല. ചൊവ്വ രാവിലെ 10 മുതൽ രാത്രി എട്ടുവരെ പരിശോധന നീണ്ടു. ഈ മാസം വിജിലൻസിന്റെ രണ്ടാമത്തെ പരിശോധനയാണ് നഗരസഭയിൽ നടന്നത്.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ചൊവ്വാഴ്‌ചത്തെ പരിശോധന. ബിൽഡിങ് പെർമിറ്റ് അനുവദിക്കൽ, ലൈസൻസ് അനുവദിക്കൽ, ഭരണസമിതി മിനുട്‌സ്, ഫയലുകൾ കൈകാര്യംചെയ്യുന്നത് എന്നിവയെല്ലാം പരിശോധിച്ചു. കണ്ടെത്തിയ ക്രമക്കേടിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയിൽ ലാപ്‌ടോപ്പ് വിതരണം, തയ്യൽമെഷീൻ വിതരണം എന്നിവയിലെല്ലാം നേരത്തെ അഴിമതി ആരോപണം ഉയർന്നിരുന്നു. 25 ലക്ഷത്തിലധികം രൂപയുടെ അഴിമതിയാണ് ലാപ്‌ടോപ്പ് വിതരണത്തിൽ ഉയർന്നത്. വിപണിവിലയേക്കാൾ ഇരട്ടി തുകയ്‌ക്കാണ് ലാപ്‌ടോപ്പുകൾ വാങ്ങിയത്. അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ നഗരസഭാ ഉപരോധവും നടത്തി.
പടം...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..