കൽപ്പറ്റ
പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിനതടവും 35,000 രൂപ പിഴയും.
പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടൻവീട്ടിൽ മൊയ്തുട്ടി (60) എന്നയാൾക്കെതിരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി സ്പെഷ്യൽ ജഡ്‌ജ് വി അനസ് ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് 2020ൽ പടിഞ്ഞാറത്തറ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വിധി. 2020ൽ മറ്റ് രണ്ടുകേസുകൾ കൂടി പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി ജി മോഹൻദാസ് ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..