09 December Saturday

പെൻഷൻ പദ്ധതിയുടെ നടത്തിപ്പ് കേരള ബാങ്കിന്‌ നൽകണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023
മീനങ്ങാടി
 ജില്ലാ, സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻ ഫണ്ട് പെൻഷൻ ബോർഡിൽനിന്ന്‌ കേരള ബാങ്കിലേക്ക് മാറ്റി, വിരമിച്ച ജീവനക്കാരുടെ പെൻഷൻ പദ്ധതി നടത്തിപ്പ് കേരള ബാങ്ക് ഏറ്റെടുക്കണമെന്ന് ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം (എകെബിആർഎഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക,  ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
സമ്മേളനം കെജിഒഎ ജില്ലാ പ്രസിഡന്റ്‌ എ ടി ഷൺമുഖൻ ഉദ്ഘാടനം ചെയ്‌തു. പി ജയരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും  സംസ്ഥാന കമ്മിറ്റിയംഗം കെ അച്ചുതൻകുട്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബെഫി ജില്ലാ പ്രസിഡന്റ് കെ കെ റീന, സെക്രട്ടറി കെ വി മാത്യൂസ്, എം മാധവൻ, ഇ ദേവദാസ് എന്നിവർ സംസാരിച്ചു. സി കെ രവി സ്വാഗതവും എം ജെ ബേബി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: - കെ കെ ദിവാകരൻ (പ്രസിഡന്റ്‌), എം ജെ  ബേബി (സെക്രട്ടറി).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top