19 April Friday
ഉംലിങ് ലാ പാസ് കീഴടക്കി

മഞ്ഞുമലയുടെ 
നെറുകയിൽ ബൈക്കോടിച്ച്‌ ബിജു

അജ്നാസ് അഹമ്മദ്Updated: Tuesday Sep 20, 2022

ഉംലിങ് ലാ പാസിൽ ബൈക്കുമായി ബിജു ജോസഫ്‌

 
മാനന്തവാടി
വാഹനമെത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരയിലേക്കുള്ള ബൈക്ക്‌ യാത്ര പൂർത്തിയാക്കി  ബിജു ജോസഫ്‌ തിരികെയെത്തി. കശ്മീരിലെ മഞ്ഞുമലയായ  ഉംലിങ് ലാ പാസാണ്  പാൽവെളിച്ചം പടമല സ്വദേശി ബിജു ജോസഫ് കീഴടക്കിയത്. 
32 ദിവസംകൊണ്ടാണ് ലഡാക്കിലെ കൊയുൽ ലുങ്പായ്ക്കും സിന്ധുനദിക്കും ഇടയിൽ  19024 അടി ഉയരത്തിലുള്ള  മഞ്ഞുമലകയറി തിരികെയെത്തിയത്. ആഗസ്ത്  19ന് തന്റെ  ബുള്ളറ്റ് സ്റ്റാർട്ടാക്കിയ ബിജു 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ്‌  സാഹസിക യാത്ര പൂർത്തിയാക്കിയത്‌. 
ടൂറിസം കേന്ദ്രമായ കുറുവാ ദ്വീപിലെ ജീവനക്കാരനും സിപിഐ എം കുറുവാ ബ്രാഞ്ച് അംഗവും സിഐടിയു യൂണിറ്റ് പ്രസിഡന്റുമാണ്. 
ജോലിയിൽ ലഭിച്ച അവധി  ദീർഘനാളത്തെ സ്വപ്നമായ സാഹസിക ബൈക്ക്‌ യാത്രയ്ക്കായി ഉപയോഗിക്കുകയായിരുന്നു.  
വാഹനമോടിച്ച് എത്താൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ പർവതനിരയിലേക്കുള്ള യാത്ര സങ്കീർണമായിരുന്നെന്ന്‌ ബിജു പറഞ്ഞു. പാൽവെളിച്ചത്തുനിന്ന്‌ തനിച്ചാണ്‌ യാത്ര ആരംഭിച്ചതെങ്കിലും സംസ്ഥാനം കടക്കുന്നതിനുമുമ്പ്‌ നാലുപേരെ കിട്ടി. പാലക്കാടും കോട്ടയത്തുനിന്നുമായി രണ്ടുപേർവീതം. തുടർയാത്ര ഇവർക്കൊപ്പമായിരുന്നു. സാഹസികയാത്ര ലഡാക്കിൽ അവസാനിക്കുമെന്ന്‌ കരുതുന്നവർ  ഉംലിങ് ലാ പാസ് കാണുന്നതുവരെ കാത്തിരിക്കണമെന്നും ഈ സഞ്ചാരി പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top