26 April Friday
63 ലക്ഷത്തിന്റെ വിറ്റുവരവ്‌

കുടുംബശ്രീക്ക്‌ 
ഓണം ബമ്പർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
 
കൽപ്പറ്റ
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയിൽ സംഘടിപ്പിച്ച ഓണച്ചന്തകളിലൂടെ വിറ്റഴിച്ചത് 63,21,929 രൂപയുടെ ഉൽപ്പന്നങ്ങൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സിഡിഎസ് തലങ്ങളിൽ ഒരുക്കിയ 26 ഓണച്ചന്തകളും മൂന്ന്‌ പ്രത്യേക വിപണന മേളകളുംവഴിയാണ് ഈ നേട്ടം. ബത്തേരി സിഡിഎസിനാണ്  കൂടുതൽ വരുമാനം.  10,87,400 രൂപയാണ് ബത്തേരി സിഡിഎസിന് കീഴിലെ സംരംഭകർ നേടിയത്. 8,39,712 രൂപയുടെ വിറ്റുവരവോടെ  മൂപ്പൈനാട്  രണ്ടാമതായി. മീനങ്ങാടിയാണ് മൂന്നാം സ്ഥാനത്ത്. 4,55,566 രൂപയാണ് നേടിയത്‌.
    ജൈവ പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, അരി, വിവിധയിനം അച്ചാറുകൾ, ചക്കപ്പപ്പടം, ചോക്ലേറ്റ്, വടുക്, മസാലപ്പൊടികൾ, വെളിച്ചെണ്ണ, മുളയുൽപ്പന്നങ്ങൾ,  വസ്‌ത്രങ്ങൾ, ഓണക്കോടികൾ, വനം ഉൽപ്പന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയാണ് വിപണനമേളയിലൂടെ വിറ്റഴിച്ചത്. ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർഷകരിൽനിന്ന് പച്ചക്കറി ശേഖരിച്ചും വിൽപ്പന നടത്തി. കുടുംബശ്രീ അംഗങ്ങളുടെ സംരംഭക ശീലം വർധിപ്പിക്കാനും വിപണിസാധ്യത മനസ്സിലാക്കാനും മേളയിലൂടെ സാധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top