27 April Saturday
ലഹരിവേണ്ട

ബോധവൽക്കരണം സജീവമാക്കി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
 
കൽപ്പറ്റ
 ലഹരിവിരുദ്ധ ബോധവൽക്കരണം ഉർജിതമാക്കി പൊലീസ്‌. ജില്ലാ പൊലീസ്‌ നേതൃത്വത്തിൽ വിവിധ സ്റ്റേഷൻ പരിധികളിൽ പരിപാടികൾ നടത്തി.
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എസ്‌പിസി ക്യാമ്പിനോടനുബന്ധിച്ച്  ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും നടത്തി. സ്‌കൂളിൽനിന്ന്‌ ആരംഭിച്ച റാലി വിനോദസഞ്ചാരകേന്ദ്രമായ പുക്കോട്  തടാകത്തിൽ സമാപിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്‌  എം വി വിജേഷ് ഉദ്ഘാടനംചെയ്തു. ജനമൈത്രി അസി. നോഡൽ ഓഫീസർ  കെ എം ശശിധരൻ അധ്യക്ഷനായി. വൈത്തിരി സബ് ഇൻസ്പെക്ടർ എം വി  കൃഷ്ണൻ സംസാരിച്ചു.  
 ജില്ലാ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ടൗണിലെ വിവിധ സ്ഥലങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. കൽപ്പറ്റ സബ് ഇൻസ്‌പക്ടർ ബിജു ആന്റണി  പരിപാടി ഉദ്ഘാടനംചെയ്തു. ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ്  എസ് ഷാനവാസ് സംസാരിച്ചു. ക്രിസ്തുരാജ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി.
     കമ്പളക്കാട്  അൻസാരിയ മദ്രസ ഹാളിൽ നടത്തിയ പരിപാടിയിൽ കമ്പളക്കാട് പൊലീസ്‌  ഇൻസ്‌പെക്ടർ എം എ സന്തോഷ്‌ മുഖ്യപ്രഭാഷണം നടത്തി.  എഎസ്ഐ എൻ കെ ദാമോദരൻ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top