24 April Wednesday

ഒറ്റദിവസം, ഡിവൈഎഫ്‌ഐക്ക്‌ 
 മുക്കാൽ ലക്ഷം അംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

 

കൽപ്പറ്റ
ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്ച  മാത്രം അംഗങ്ങളായത് 75000 യുവജനങ്ങൾ.  യൂണിറ്റംഗങ്ങൾ  മുതൽ ജില്ലാ കമ്മിറ്റിയംഗങ്ങൾ വരെ വീടുകളിലെത്തി  മെമ്പർഷിപ്പ് പ്രവർത്തനത്തിൽ പങ്കാളിയായി.  ജില്ലാ സെക്രട്ടറി കെ റഫീഖ് കൽപ്പറ്റ എടഗുനി യൂണിറ്റിൽ താഴെ ലക്ഷംവീട് കോളനിയിൽ മെമ്പർഷിപ്പ് ചേർത്തു. ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് മുണ്ടേരി യൂണിറ്റിലും, ജില്ലാ ട്രഷറർ എം വി വിജേഷ് അച്ചൂർ 16 യൂണിറ്റിലും സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു ഇരുളം യൂണിറ്റിലും മെമ്പർഷിപ്പ്‌ ചേർത്തു.  ജില്ലാ ജോയിന്റ്‌  സെക്രട്ടറിമാരായ കെ ആർ  ജിതിൻ ചെറ്റപ്പാലത്തും  ലിജോ ജോണി മണങ്ങ് വയലിലും എം രമേഷ് ചെമ്പട്ടി കോളനി യൂണിറ്റിലും ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ മുഹമ്മദലി തരുവണയിലും കെ ജി സുധീഷ്  റാട്ടക്കുണ്ടിലും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ശംസുദ്ധീൻ ഓടത്തോടിലും അർജ്ജുൻ ഗോപാൽ എമിലി നോർത്തിലും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top