കൽപ്പറ്റ
അതിർത്തി ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണമെന്ന് കർണാടകയിലെ ഹാന്റ് പോസ്റ്റിൽ ചേർന്ന ഗ്രീൻ ജിഞ്ചർ ഡീലേർസ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഇതര ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ഇഞ്ചി കയറ്റി അയക്കുമ്പോൾ ഒട്ടേറെ വെല്ലുവിളിയാണ് വ്യാപാരികൾ നേരിടുന്നത്, സാബു ഐപ്പ് അധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ ഉസ്മാൻ ഉദ്‌ഘാടനംചെയ്‌തു. ടി മഷൂദ്, ഇ കെ ജോയി, ആലി മീനങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സാബു ഐപ്പ് (പ്രസിഡന്റ്), ടി മഷൂദ് (ജനറൽ സെക്രട്ടറി), ഷമീർ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..