20 April Saturday

തകർത്ത ഫോട്ടോയ്‌ക്ക്‌ മുമ്പിൽ 
പ്രതികളുടെ കണ്ണീർപൊഴിക്കൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

ഗാന്ധിചിത്രം തകർത്ത പ്രതികളായ വി നൗഷാദും രതീഷ്‌ കുമാറും (വലത്തുനിന്ന്‌ ഒന്നും രണ്ടുംപേർ) ഉമ്മൻചാണ്ടിയുൾപ്പെടെയുള്ള നേതാക്കൾ രാഹുലിന്റെ ഓഫീസ്‌ സന്ദർശനത്തിനെത്തിയപ്പോൾ അവർക്കൊപ്പം

കൽപ്പറ്റ > ഗാന്ധി ചിത്രം എറിഞ്ഞുടച്ച പ്രതികൾ നേതാക്കൾക്കൊപ്പം തകർന്ന ഫോട്ടോയ്‌ക്ക്‌ മുന്നിൽ കണ്ണീർപൊഴിച്ചു. രാഷ്‌ട്രപിതാവിന്റെ പൊട്ടിയ ഫോട്ടോ ദിവസങ്ങളോളം രാഹുലിന്റെ ഓഫീസിന്റെ നിലത്തുകിടന്നു. ഓഫീസ്‌ സന്ദർശിക്കാനെത്തിയ കോൺഗ്രസിന്റെയും യുഡിഎഫിലെ മറ്റു പാർടികളിലെയും ദേശീയ, സംസ്ഥാന നേതാക്കൾ ഈ ചിത്രത്തിന്റെ അരികിൽനിന്ന്‌ ദുഃഖഭാരത്തോടെ ഫോട്ടോയെടുത്തു.  അതിലേറെ ദുഃഖത്തോടെ ഇവർക്കൊപ്പം ഫോട്ടോ തകർത്തവരും നിന്നു.
 
ഈ ചിത്രങ്ങളെല്ലാം മാധ്യമങ്ങളിൽ അടിച്ചുവന്നു. നേതാക്കളുടെ സന്ദർശനം ചാനലുകൾ ലൈവ്‌ നൽകിയപ്പോഴും പ്രതികൾ ഒപ്പമുണ്ടായിരുന്നു. പ്രതിഷേധ ദിനങ്ങളിൽ പ്രതികൾ രാഹുലിന്റെ ഓഫീസിൽ തമ്പടിക്കുകയും സന്ദർശകരായ നേതാക്കൾക്ക്‌ ഗാന്ധിചിത്രം എസ്‌എഫ്‌ഐക്കാർ തകർത്തെന്ന ‘വൈകാരിക വിവരണം’ നൽകുകയുംചെയ്‌തു. മുസ്ലിംലീഗ്‌ നേതാക്കളും എസ്‌എഫ്‌ഐക്കാരെ പഴിചാരിക്കൊണ്ടിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top