12 July Saturday

ഓർത്തഡോക്‌സ്‌ സഭാധ്യക്ഷന്‌ 22ന്‌ ബത്തേരിയിൽ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
ബത്തേരി
മലങ്കര ഓർത്തഡോക്‌സ്‌ സഭ്യാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ മാത്യൂസ്‌ തൃതീയൻ കാത്തോലിക്ക ബാവക്ക്‌ ഞായറാഴ്‌ച ഭദ്രാസനം നേതൃത്വത്തിൽ ബത്തേരിയിൽ സ്വീകരണം നൽകുമെന്ന്‌  ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 പകൽ 2.30ന്‌ ബാവയെ ജില്ലാ അതിർത്തിയായ ലക്കിടിയിൽനിന്നും സ്വീകരിച്ച്‌ മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ്‌ ഓർത്തഡോക്‌സ്‌ പള്ളിയിൽ എത്തിക്കും. മൂന്നിന്‌ മീനങ്ങാടിയിൽ നിന്നും  വാഹനങ്ങളുടെ അകമ്പടിയോടെ ബത്തേരി സെന്റ്‌മേരീസ്‌ ഓർത്തഡോക്‌സ്‌ കത്തീഡ്രലിലേക്ക്‌ ആനയിക്കും. ബത്തേരിയിൽ എത്തുന്ന ബാവയെ മാനിക്കുനി കുരിശടിയിൽ നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ സ്വീകരിക്കും. നാലിന്‌ മത്തായി നൂറനാൽ ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുസമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനംചെയ്യും. 
ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ്‌ മെത്രാപോലീത്ത അധ്യക്ഷനാവും.  ചെയർമാൻ ഫാ. ടി എം കുര്യാക്കോസ്‌, ഫാ. വർഗീസ്‌ മണ്ട്രത്ത്‌, ഫാ. എ ടി ബേബി, ഫാ. എൻ ഐ ജൊൺ, ടി കെ പൗലോസ്‌, വി വി ജോയി, രാജൻ തോമസ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top