20 April Saturday

സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി ഓഫീസിന്‌ തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
ബത്തേരി
സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി ഓഫീസിന്‌ നിർമിക്കുന്ന എ കെ ജി മന്ദിരം ആൻഡ്‌ സി ഭാസ്‌കരൻ മെമ്മോറിയൽ ഓഡിറ്റോറിയം കെട്ടിടത്തിന്‌ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ തറക്കല്ലിട്ടു. നിർമാണ കമ്മിറ്റി ചെയർമാൻ വി വി ബേബി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌ താളൂർ, ബീനാ വിജയൻ, മീനങ്ങാടി ഏരിയാ സെക്രട്ടറി എൻ പി കുഞ്ഞുമോൾ, വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ സി റോസക്കുട്ടി, ആദ്യകാല പാർടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top