25 April Thursday

കബനി നദിയിൽ ജനകീയ തടയണ നിർമാണം 21ന്

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
പുൽപ്പള്ളി
പുൽപ്പള്ളി, മുള്ളൻകൊല്ലി, കർണാടകയിലെ ബൈരക്കുപ്പ പഞ്ചായത്ത്‌ അതിർത്തികളിലൂടെ കർണാടകയിലേക്ക് ഒഴുകുന്ന കബനി നദിക്ക്‌ കുറുകെ ജനകീയ തടയണ നിർമിക്കുന്നു. കടുത്ത വേനലിൽ നദിയിലെ നീരൊഴുക്ക്‌ നിലച്ചതോടെയാണ്‌ തടയണ നിർമിക്കുന്നത്‌. മരക്കടവിലെ ശുദ്ധ ജല വിതരണപദ്ധതി പ്രതിസന്ധിയിലാകാതിരിക്കാനാണ്‌ നദിക്ക് കുറുകെ 21ന് ജനകീയ സഹകരണത്തോടെ തടയണ നിർമിക്കുന്നതെന്ന് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ വിജയൻ എന്നിവർ അറിയിച്ചു. പദ്ധതിക്ക്‌ ബൈരക്കുപ്പ പഞ്ചായത്ത് അധികൃതരുടെ സഹകരണവും തേടിയിട്ടുണ്ട്.
മുള്ളൻകൊല്ലി പഞ്ചായത്ത്‌ അതിർത്തിയിലെ മരക്കടവിലാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി. പ്രതിദിനം 60 ലക്ഷം ലിറ്ററോളം ജലം പമ്പ് ചെയ്യുന്നുണ്ട്‌. മരക്കടവിലെ പമ്പ് ഹൗസിന്റെ താഴെ ഭാഗത്ത് മണൽ ചാക്കുകൾ നിരത്തി ജലം തടഞ്ഞുനിർത്തും. മുൻകാലങ്ങളിലും വേനൽക്കാലത്ത്‌ ഇത്തരത്തിൽ തടയണ നിർമിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top