27 April Saturday

സിവിൽ സർവീസ് ഫുട്ബോൾ: വയനാട്ടിൽനിന്ന്‌ മൂന്നുപേർ

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023
മീനങ്ങാടി
ഒഡിഷയിലെ ഭുവനേശ്വറിൽ 18 മുതൽ നടക്കുന്ന നാഷണൽ സിവിൽ സർവീസ് ഫുട്ബോൾ ടൂർണമെന്റിൽ മത്സരിക്കുന്ന കേരള ടീമിൽ ഇത്തവണ മൂന്ന് വയനാട്ടുകാർ.  രണ്ടുപേർ ഒരേ ഓഫീസിലെ ജീവനക്കാരാണ്‌.  മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കായികാധ്യാപകനായ ഷാജി പാറക്കണ്ടിയും ക്ലർക്ക് ഒ ബി അനീഷുമാണ് ഈ നേട്ടത്തിനുടമകൾ. കാവുമന്ദം സ്വദേശിയായ ഷാജി ഒമ്പതാം തവണയാണ്  സിവിൽ സർ വീസ് കേരളാ ടീമിൽ അംഗമാകുന്നത്. മീനങ്ങാടി ഒലിവയൽ സ്വദേശിയായ അനീഷ് കോഴിക്കോട് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. 
കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്  വി കെ പ്രദീപും ടീമിലുണ്ട്.  ബത്തേരി സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ റേഡിയോഗ്രാഫറാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top