20 April Saturday

ജില്ലയിലെ നിയന്ത്രണങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
 
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും നിർത്തിവയ്‌ക്കണം. - ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും  22, 23 തീയതികളിൽ പൂർണമായും അടച്ചിടണം.  മുനിസിപ്പൽ/പഞ്ചായത്ത് വാർഡ് തലങ്ങളിൽ ആർആർടികളുടെ പ്രവർത്തനങ്ങൾ ഉടൻ  പുനരാരംഭിക്കണം. വാർഡ് തലത്തിൽ കോവിഡ്‌  ബോധവത്കരണം നടത്താനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണം.  തദ്ദേശസ്ഥാപനങ്ങളിൽ  കോവിഡ് കൺട്രോൾ റൂം ആരംഭിക്കണം.  അടിയന്തര ഘട്ടത്തിൽ ഉപയോഗപ്പെടുത്തുന്നതിനായി അധികമായി ഡിസിസി, സിഎഫ്‌എൽടിസികളുടെ പ്രവർത്തനത്തിനായി  കെട്ടിടങ്ങൾ കണ്ടെത്താൻ പഞ്ചായത്ത്‌, മുനിസിപ്പൽ സെക്രട്ടറിമാർ  നടപടിയെടുക്കണം. 
സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾ കോവിഡ് പോസിറ്റീവാകുന്ന പക്ഷം അവരുടെ തുടർചികിത്സ അതത് ആശുപത്രികളിൽ തന്നെ തുടരണം.  സർക്കാർ ആശുപത്രികളിലേക്ക്‌  റഫർ ചെയ്യരുത്‌. ഇതു സംബന്ധിച്ച നിർദേശം ജില്ലാ മെഡിക്കൽ ഓഫീസർ എല്ലാ സ്വകാര്യ ആശുപത്രി അധികൃതർക്കും കൈമാറണം.  അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തിപ്പെടുത്തേണ്ടതും ഇതുവഴി വരുന്നവർക്ക് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റോ ഡബിൾ ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഉണ്ടെന്നുള്ളത് പരിശോധിക്കണം. 
ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട ജീവനക്കാർ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ചെക്ക് പോസ്റ്റുകളിൽ പൊലീസ് സേവനം ലഭ്യമാകുന്നുണ്ടെന്ന്‌  ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണം. 
കോവിഡ് ജാഗ്രതാ പോർട്ടലിൽ കോവിഡ് രോഗികളുടെ എണ്ണം വാർഡ് അടിസ്ഥാനത്തിൽ നല്കുന്നുണ്ടെന്ന്‌ തദ്ദേശസ്ഥാപന അധികൃതർ ഉറപ്പാക്കണം.
 
സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു
കൽപ്പറ്റ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി ജില്ലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു. 
 പഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറിമാർക്കാണ് സെക്ടറൽ മജിസ്‌ട്രേറ്റ് ചുമതല.   കൽപ്പറ്റ നഗരസഭയിൽ അമ്പലവയൽ  ആർ ആർ ഡെപ്യൂട്ടി തഹസിൽദാർ ടി റസാഖ്, ബത്തേരിയിൽ വാല്യൂവേഷൻ അസിസ്റ്റന്റ് കെ ജി രേണുകുമാർ, മാനന്തവാടിയിൽ  റീ സർവേ  അസി. ഡയറക്‌ടർ ഓഫീസ് ജൂനിയർ സൂപ്രണ്ട് സുരേഷ് ബാബു എന്നിവർക്കാണ് ചുമതല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top