25 April Thursday
ഫുട്ബോൾ ടൂർണ്ണമെന്റ്‌

ഉദ്ഘാടന മത്സരത്തിൽ എഎഫ്സി അമ്പലവയലിന് വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
 
അമ്പലവയൽ
ജില്ലാ  ഒളിമ്പിക് ഗെയിംസിന്റെ  ഭാഗമായി ഒളിമ്പിക് അസോസിയേഷനും ഡൈനാ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റിന് അമ്പലവയൽ ഗവ.ഹൈസ്കൂൾ മൈതാനത്ത് ആവേശത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ എഎഫ്സി അമ്പലവയൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ഡബ്ലുഎംഒ മുട്ടിലിനെ പരാജയപ്പെടുത്തി. 
വാശിയേറിയ മത്സരങ്ങൾക്കാണ് വരുംദിവസങ്ങളിൽ  അമ്പലവയൽ സാക്ഷിയാവുക. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരങ്ങൾ നടത്തുക. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാർ ഉദ്ഘാടനം ചെയ്തു. അമ്പലയൽ  പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത്
അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുരേഷ് താളൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് എം മധു  കിക്ക് ഓഫ് നടത്തി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് റഫീക് കളിക്കാരെ പരിചയപ്പെട്ടു. ഒളിമ്പിക് അസോസിയേഷൻ കൺവീനർ  സലീം കടവൻ,  അമ്പലയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ,  ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനീഷ് പി നായർ,  ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എടയ്ക്കൽ മോഹനൻ, സുബൈർ ഇളകുളും, ഡിഎഫ്‌എ  മുരളി എന്നിവർ  സംബന്ധിച്ചു.
പാവപെട്ട അഞ്ച് കുടുംബങ്ങൾക്ക് സൗജന്യമായി വീടൊരുക്കുന്നതിനായി സൈക്കിളിൽ  ആൾ  ഇന്ത്യാ പര്യടനം നടത്തുന്ന നിജിൽ, റിനീഷ് എന്നിവർ സമാഹരിച്ച തുകയിൽനിന്നും ഒരു ലക്ഷം അഡ്വാൻസ് തുക വേദിയിൽ വെച്ച് പ്രശസ്ത ഫുട്ബോൾ താരം സുഷാന്ത് മാത്യു സ്ഥലമുടമക്ക്  കൈമാറി.
ഇന്ത്യൻ ഫുട്ബോൾ താരം സുഷാന്ത് മാത്യു സ്വാഗതവും ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ നിഷാന്ത് മാത്യു നന്ദിയും പറഞ്ഞു. ഫ്രണ്ട് ലൈൻ ബത്തേരി, സ്പൈസസ് മുട്ടിൽ, ഫാൽക്കൺസ് കൽപ്പറ്റ, ടിഎസ്എ മീനങ്ങാടി, വയനാട്  യുണൈറ്റഡ്, എഫ് സി പിണങ്ങോട്, മഹാത്മ പഞ്ചാരക്കൊല്ലി, നോവ അരപ്പറ്റ എന്നീ ടീമുകളും വിവിധ ദിവസങ്ങളിലായി കളത്തിലിറങ്ങും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top