20 April Saturday

സർക്കാർ 
ഉദ്യോഗസ്ഥർക്ക് 
പ്രബന്ധരചനാ മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കൽപ്പറ്റ
സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു.  ജില്ലാ ഭരണസംവിധാനത്തിന്റെയും  പ്ലാനിങ് ഓഫീസിന്റെയും നേതൃത്വത്തിലാണ് മത്സരം.  ജില്ലാ ഇൻഫർമേഷൻ ഓഫീസിനാണ് ഏകോപന ചുമതല.
ജില്ലയിൽ ജോലി ചെയ്യുന്ന സ്ഥിരം സർക്കാർ ജീവനക്കാർക്കാണ് പങ്കെടുക്കാൻ അർഹത. ‘ഇംപ്രൂവിങ്‌ ലോക്കൽ ഗവേണൻസ്‌ ഐഡിയാസ്‌ ഫോർ ട്രാൻസ്‌ഫോമിങ്‌ ഇന്ത്യ’  എന്നതാണ് വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതിയ മൗലിക രചനകൾ ആയിരിക്കണം. ആയിരം വാക്കുകളിൽ കവിയാത്ത പ്രബന്ധം നേരിട്ട് ജില്ലാ പ്ലാനിങ്‌ ഓഫീസിൽ എത്തിക്കുകയോ ടൈപ്പ് ചെയ്‌തോ എഴുതി സ്‌കാൻ ചെയ്‌തോ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്കിൽ അപ്‌ലോഡ് ചെയ്യുകയോ വേണം.  28ന് പകൽ മൂന്നിനകം എൻട്രികൾ ലഭിക്കണം. പേര്, തസ്തിക, ഓഫീസിന്റെ മേൽവിലാസം, ബന്ധപ്പെടാവുന്ന നമ്പർ എന്നിവ  രേഖപ്പെടുത്തണം. ഒന്നാം സ്ഥാനം നേടുന്നവർക്ക് 15,000 രൂപയും രണ്ടാംസ്ഥാനം നേടുന്നവർക്ക് 9000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 6000 രൂപയും കാഷ് അവാർഡ് നൽകും. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്‌: https://forms.gle/VpUcndXZ7efKZTnz9.  രചനകൾ വേർഡ്, പിഡിഎഫ്, ജെപിജി ഫയലായി അപ്‌ലോഡ്‌ ചെയ്യണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top