ഗൂഡല്ലൂർ
ദേവാലയിൽ ജനവാസകേന്ദ്രത്തിൽ ടാർ മിക്സിങ് കേന്ദ്രം വീണ്ടും തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ഒപ്പുശേഖരണം തുടങ്ങി. കർഷകസംഘം നീലഗിരി ജില്ലാ പ്രസിഡന്റ് എൻ വാസു ഉദ്ഘാടനം ചെയ്തു. അസൈൻ അധ്യക്ഷനായി. പന്തല്ലൂർ ഏരിയാ സെക്രട്ടറി പി രമേശ് വർഗീസ്, മുഹമ്മദ് ശരീഫ്, അർജുനൻ, ഷംസുദ്ദീൻ, രവികുമാർ തുടങ്ങിയവർ സംസാരിച്ചു. മാരകരോഗങ്ങൾക്ക് കാരണമാകുന്ന ടാർ മിക്സിങ് സെന്റർ കഴിഞ്ഞവർഷം മലിനീകരണ നിയന്ത്രണ ബോർഡ് അടച്ചുപൂട്ടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..