29 March Friday

കോവിഡ് @ 214

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021
കൽപ്പറ്റ
 ജില്ലയിൽ തിങ്കളാഴ്‌ച  214 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. 367 പേർ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.58 ആണ്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,22,216 ആയി. 1, 18,835 പേർ  രോഗമുക്തരായി. നിലവിൽ 2690 പേരാണ്  ചികിത്സയിലുള്ളത്. ഇവരിൽ 2500 പേർ വീടുകളിലാണ്.

രോഗം സ്ഥിരീകരിച്ചവർ

കോട്ടത്തറ 32, പുൽപ്പള്ളി 24, കൽപ്പറ്റ 19, മേപ്പാടി, പനമരം 18 വീതം, തരിയോട് 16, മുട്ടിൽ 15, ബത്തേരി 10, മുള്ളൻകൊല്ലി 8, പടിഞ്ഞാറത്തറ 6, നെന്മേനി, പൂതാടി, തവിഞ്ഞാൽ 5 വീതം, അമ്പലവയൽ, കണിയാമ്പറ്റ, പൊഴുതന 4 വീതം, മീനങ്ങാടി, നൂൽപ്പുഴ, വെങ്ങപ്പള്ളി, വൈത്തിരി 3 വീതം, എടവക, മൂപ്പൈനാട് 2 വീതം, മാനന്തവാടി, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട  ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ബംഗളൂരുവിൽനിന്നുവന്ന മാനന്തവാടി സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top