19 April Friday

കോളനികളില്‍ എകെഎസ്‌ പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 

കൽപ്പറ്റ
ഹാഥ്‌രസിൽ   ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും പ്രതികളെ സംരക്ഷിക്കുന്ന യുപി സർക്കാരിന്റെ നടപടിക്കുമെതിരെ എകെഎസ് ഞായറാഴ്ച പ്രതിഷേധദിനം ആചരിച്ചു. രാത്രി ഏഴിന് ജില്ലയിലെ കോളനികളിൽ എകെഎസ് പ്രവർത്തകർ പ്രതിഷേധ ജ്വാല തെളിയിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎ കൽപ്പറ്റ പൊന്നടയിലും എകെഎസ് സംസ്ഥാന പ്രസിഡന്റ് ഒ ആർ കേളു എംഎൽഎ കാട്ടിക്കുളം ഓലഞ്ചേരിയിലും  സെക്രട്ടറി ഇ എ ശങ്കരൻ പാക്കം ഇല്ലിയമ്പത്തും ദീപം തെളിയിച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി വാസുദേവൻ മീനങ്ങാടി അറുപതനാഴി കോളനിയിലും പ്രസിഡന്റ് സീതാ ബാലൻ കണിയമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലും പ്രതിഷേധത്തിന് നേതൃത്വം നൽകി. കോളനികളിലും വീടുകളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കളിയായി.  യുപി സർക്കാരും പൊലീസും വേട്ടക്കാർക്കൊപ്പമാണെന്ന് എകെഎസ് ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കാളികളായവരെ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top