25 April Thursday

അപചയ രാഷ്‌ട്രീയത്തിന്‌ വിട; ഇനി സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 മാനന്തവാടി

പാർടിയുടെ അവസരവാദ നിലപാടിൽ പ്രതിഷേധിച്ച്‌   എടവക പള്ളിക്കലിൽ  ‌  ഭാരവാഹിയുൾപ്പെടെയുള്ളവർ  കോൺഗ്രസിൽ നിന്നും  രാജിവെച്ചു.  സി എൻ രവി  ,സിജോ  , മല്ലിക, ദേവിക, സുജാത എന്നിവരാണ്‌ രാജിവെച്ചത്‌.   ഇടത്‌പക്ഷ രാഷ്‌ട്രീയ നിലപാടിൽ ആകൃഷ്‌ടരായ  ഇവർ  സിപിഐ എമ്മുമായി ചേർന്ന്‌  പ്രവർത്തിക്കാനും  തീരുമാനിച്ചു. ഏരിയ സെക്രട്ടരി ജസ്റ്റിൻ ബേബി ഹാരമണിയിച്ചു സ്വീകരിച്ചു.നജീബ് മണ്ണാർ അധ്യക്ഷനായി.  മനു കുഴിവേലി, കെ വി വിജോൾ, രാഘവൻ ഇട്ടാർകുടി,  സി വിജയൻ , അഡ്വ. നിഖിൽ ബേബി, സി എൻ   രവി തുടങ്ങിയവർ സംസാരിച്ചു.ശിവരാമൻ സ്വാഗതവും രമേഷ് നന്ദിയും പറഞ്ഞു
യൂത്ത്കോൺഗ്രസ്‌ വിട്ട്‌    ഡിവൈഎഫ്ഐയിൽ
  വെള്ളമുണ്ട
വാരാമ്പറ്റയിൽ    യൂത്ത് കോൺഗ്രസ്‌  വിട്ട്  ഏതാനും ചെറുപ്പക്കാർ ഡിവൈഎഫ്ഐയോടൊപ്പം ചേർന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്  രാജിവെച്ചവരെ മാലയിട്ട് സ്വീകരിച്ചു. പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, പി എ അസീസ്, മുനീർ, വിജയൻ ,   കെ ടി ലത്തീഫ്  ,പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു.  ടി ഷാക്കിർ  അധ്യക്ഷനായി
നമ്പ്യാർകുന്നിൽ 11 കുടുംബം കോൺഗ്രസ‌് വിട്ടു 
ചീരാൽ 
നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്നിൽ 11 കുടുംബങ്ങൾ കോൺഗ്രസിൽ നിന്നും രാജിവച്ച‌് സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ബാബു പണ്ടാരത്തിൽ, ഉണ്ണികൃഷ‌്ണൻ എന്നിവർ ഉൾപ്പെടെയുള്ള കുടുംബങ്ങളാണ‌് കോൺഗ്രസ‌് വിട്ടത‌്. രാജിവച്ചവർക്ക‌് നൽകിയ സ്വീകരണത്തിൽ ബേബി വർഗീസ‌്, പി കെ രാമചന്ദ്രൻ, എം എസ‌് ഫെബിൻ, സി ശിവശങ്കരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top