18 December Thursday

വയോജന പെൻഷൻ: കേന്ദ്ര വിഹിതം 5000 രൂപയാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023
പനമരം
വയോജന പെൻഷനിൽ കേന്ദ്രവിഹിതമായി അയ്യായിരം രൂപ  അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് എട്ട് കോടിയിലധികം വരുന്ന ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള വയോജനങ്ങൾക്ക് 2007ൽ കേന്ദ്ര സർക്കാർ 200 രൂപ മാത്രമാണ് പ്രതിമാസ പെൻഷനായി പ്രഖ്യാപിച്ചത്. തുക തുച്ഛമാണെന്നും കുറഞ്ഞത്‌ 800 രൂപയായി ഉയർത്തണമെന്നും 2018ൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുപോലും നടപ്പാക്കാൻ  തയ്യാറായിട്ടില്ല. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും  പ്രത്യേക വകുപ്പും മന്ത്രാലയവും രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനംചെയ്തു. സി കെ ഉണ്ണികൃഷ്ണൻ, പി പി അനിത, അന്നമ്മ മത്തായി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി സി  പ്രഭാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ജി മോഹനൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.  പനമരം പഞ്ചായത്ത് പ്രസിഡന്റ്‌ പി എം ആസ്യ,  സംസ്ഥാന വൈസ് പ്രസിഡന്റ്‌  കെ ജെ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ പി ഷിജു സ്വാഗതവും കൺവീനർ വേണു മുള്ളോട്ട് നന്ദിയും പറഞ്ഞു.  27 അംഗ  ജില്ലാ കമ്മിറ്റിയേയും ഒമ്പതംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. 
ഭാരവാഹികൾ:  ജോസഫ് മാണിശ്ശേരി (പ്രസിഡന്റ്‌), പി പി അനിത, ഗോപാലക്കറുപ്പ്, പി കെ ഉസൈൻ (വൈസ് പ്രസിഡന്റുമാർ), സി പ്രഭാകരൻ (സെക്രട്ടറി),  പി ജെ ആന്റണി, പി  സൈനുദ്ദീൻ, ജി ചന്തുക്കുട്ടി (ജോ. സെക്രട്ടറിമാർ),  പി അപ്പൻ നമ്പ്യാർ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top