19 April Friday

കബനി പുനരുജ്ജീവനം: മാപ്പത്തോൺ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
വൈത്തിരി
കബനി നദി പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായുള്ള മാപ്പത്തോൺ പ്രവർത്തനങ്ങൾക്ക്‌  വൈത്തിരി പഞ്ചായത്തിൽ തുടക്കം. ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലൂടെ ഒഴുകുന്ന കബനിയുടെ പ്രധാന കൈവഴികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി സർവേ നടത്തുകയും മാപ്പത്തോൺ സാങ്കേതികവിദ്യയിലൂടെ മാപ്പിങ്‌ നടത്തി മാലിന്യമുള്ള ഇടങ്ങളും ഒഴുക്കു നിലച്ച നീർച്ചാലുകളും കണ്ടെത്തി  പുനരുജ്ജീവിപ്പിച്ച് സുസ്ഥിരമക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് കബനി പുനരുജ്ജീവനം.
     നവകേരളം കർമ പദ്ധതിയിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി. ഐടി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് സർവേ.  ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിർമിക്കുന്ന ഡിജിറ്റൽ ഭൂപടങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് അവിടെയുള്ള ജല സ്രോതസ്സുകളുടെ ചെറിയ സവിശേഷതകൾ പോലും കൃത്യമായി മനസ്സിലാക്കാൻ കഴിയും.  ഇത്തരത്തിൽ മാപ്പിങ്ങിലുടെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ പഠിച്ച് കൃത്യമായ ആസൂത്രണവും പദ്ധതി നിർവഹണവും നടത്താനാകും. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഒരു പ്രദേശത്തെ വിഭവങ്ങളും സവിശേഷതകളും ഡിജിറ്റൽ ഭൂപടമായ ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ രേഖപ്പെടുത്താൻ കഴിയും.
വൈത്തിരി പൊഴുതന പഞ്ചായത്തുകളിലാണ് ആദ്യം മാപ്പിങ്‌ നടത്തുന്നത്. കോട്ടയം, വയനാട് ജില്ലകളിലെ നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ അഞ്ച് ഗ്രൂപ്പുകളായാണ് മാപ്പിങ്‌.  മാപ്പത്തോൺ പ്രവർത്തനങ്ങളുടെ വിശദീകരണവും ഓറിയന്റേഷനും  നടത്തി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്,  കോട്ടയം നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ പി  രമേശ്, നവകേരളം കർമപദ്ധതി ടെക്നിക്കൽ കൺസൾട്ടന്റുമാരായ എബ്രഹാം കോശി, ടി പി  സുധാകരൻ, വി  രാജേന്ദ്രൻ നായർ, നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺ ആർ രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top