24 April Wednesday

ഫലവൃക്ഷത്തൈ വിതരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
കൽപ്പറ്റ
ആറളം ഫാമിൽനിന്നുള്ള തെങ്ങ്, മാവ്‌ (ഗ്രാഫ്റ്റ്), സപ്പോട്ട (ഗ്രാഫ്റ്റ്), ഫിലോസാൻ (ഗ്രാഫ്റ്റ്), സീതാഫ്രൂട്ട്,  റമ്പൂട്ടാൻ, നാരകം എന്നീ ഫലവൃക്ഷത്തൈകളുടെ കിറ്റ് വിതരണത്തിനെത്തി. ടി സിദ്ദിഖ് എംഎൽഎ വിതരണം ഉദ്ഘാടനംചെയ്‌തു. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന മൂപ്പൈനാട്  പഞ്ചായത്തിലെ 1, 2, 3, 4, 5 വാർഡുകളിലെയും അമ്പലവയലിലെ  14,15 വാർഡുകളിലെയും പ്രദേശങ്ങൾ ഉൾപ്പെടുന്ന മലയച്ചൻകൊല്ലി -പങ്ങലേരി നീർത്തട പദ്ധതിയിലെ 1875 ഹെക്ടർ സ്ഥലത്തായി 1715 കർഷക ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. 
മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രൻ അധ്യക്ഷയായി. അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത് മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ ബിന്ദു മേനോൻ പദ്ധതി വിശദീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top